കോട്ടയം: കുടുംബശ്രീ ഫെസിലിറ്റേഷൻ സെന്ററുകളെ കെട്ടിടനിർമാണാനുമതിക്കു വേണ്ട പ്ലാൻ വരപ്പ് കേന്ദ്രങ്ങളാക്കുന്നതിനെതിരേ എൻജിനിയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി നഗരസഭയിലേക്ക് മാർച്ച് നടത്തി. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ അനിൽകുമാർ, ട്രഷറർ ടി സി ബൈജു, സംസ്ഥാന സമിതി അംഗങ്ങളായ ബി വിജയകുമാർ, ജോഷി സെബാസ്റ്റ്യൻ, കെ.എൻ. പ്രദീപ് കുമാർ, സലാഷ് തോമസ്, മുൻ സംസ്ഥാന സെക്രട്ടറി പി.എം സനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.