കോട്ടയം: കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ച് മോക് ഡ്രിൽ സംഘടിപ്പിച്ച പൊലീസിനെതിരെ വിമർശനം. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലാണ് ഇന്നലെ രാവിലെ 10.30 മണിയോടുകൂടി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി എന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചത്. തുടർന്ന് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിലും സ്റ്റേഷൻ അതിർത്തികളിലും കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി പൊലീസ് തിരച്ചിൽ നടത്തിയതോടെ വാർത്ത നവമാദ്ധ്യമങ്ങളിൽ പടർന്നു. തുടർന്ന് ഉച്ചയോടു കൂടിയാണ് ഇത് മോക്‌ഡ്രില്ലിന്റെ ഭാഗമായിരുന്നെന്ന് സ്റ്റേഷനിൽ അറിയിച്ചത്. പൊരിവെയിലത്ത് പൊലീസുകാർക്ക് പണികൊടുക്കുകയും ജനങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്ത ജില്ലാ പൊലീസ് മേധാവിക്കെതിരെ വിമർശനവും ഉയർന്നു.