കോട്ടയം: കോട്ടയം സി.എം.എസ് കോളേജിൽ കോളേജ് ഡേയ്ക്കിടെ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. പരിക്കേറ്റ രണ്ട് കെ.എസ്.യു.പ്രവർത്തകർ ചികിത്സയിലാണ്. പരിപാടികൾ നടക്കുന്നതിനിടെ ഇരുസംഘവും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷം ക്യാമ്പസിന് പുറത്തേയ്ക്ക് വ്യാപിച്ചതോടെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.