തിരുവാർപ്പ് : തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഊർജിത നികുതി പിരിവ് യജ്ഞത്തിന്റെ ഭാഗമായി പെസഹ ദിവസമായ 28-03-2024 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ നികുതി സ്വീകരിക്കുന്നതിന് മാത്രമായി പഞ്ചായത്ത് ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.