vkm

കോട്ടയം : വോട്ടവകാശത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി സ്വീപ്പിന്റെ നേതൃത്വത്തിൽ വൈക്കം ബീച്ചിൽ ദീപം തെളിയിക്കൽ പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടെടുപ്പിൽ ജനപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. സർക്കാർ ജീവനക്കാർ, പൊതുജനങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പ്ലക്കാർഡുകളും മെഴുക് തിരിയുമായി ഐ വോട്ട് ഫോർ ഷുവർ എന്ന മാതൃകയിൽ അണിനിരന്നു. ബീച്ചിനു സമീപം സെൽഫി പോയിന്റുകളും ഒരുക്കിയിരുന്നു. എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്, കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്‌പെഷ്യൽ ഓഫീസർ എം. അമൽ മഹേശ്വർ, വൈക്കം തഹസിൽദാർ കെ.ആർ. മനോജ് തുടങ്ങിയവർ പങ്കെടുത്തു.