
വൈക്കം: പെസഹയുടെ തിരുകർമ്മങ്ങൾ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസി സമൂഹം ഭക്തി നിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. വൈക്കം സെന്റ് ജോസഫ് ഫൊറോനപള്ളിയുടെ കീഴിലുളള 19 ദേവാലയങ്ങളിൽ പെസഹയുടെ ചടങ്ങുകൾ രാവിലെ 6.30ന് തുടങ്ങി. നഗരികാണിക്കൽ, വിശുദ്ധഗ്രന്ഥം വായന, സമൂഹ പ്രാർത്ഥന, പെസഹയുടെ സ്മരണകൾ ഉണർത്തുന്ന പ്രാർത്ഥനാ ഗീതങ്ങൾ, കാലുകഴുകൽ ശ്രുശ്രൂഷ എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ.
എളിമയുടെയും വിനയത്തിന്റെയും മാത്യകയിൽ യേശുക്രിസ്തു 12 ശിഷ്യൻമാരുടെ കാൽകഴുകി ചുംബിച്ചത്തിന്റെ ഓർമ്മ പുതുക്കിയാണ് ഓരോ ദേവാലയങ്ങളിലും കാലുകഴുകൽ ശ്രുശ്രൂഷ നടത്തിയത്. ഇടവകയിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് കാലുകഴുകൽ ശ്രുശ്രൂഷയ്ക്ക് എത്തിയത്.
വൈക്കം സെന്റ് ജോസഫ് ഫൊറോനപ്പള്ളിയിൽ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യകാർമികനായി. വൈക്കം ടൗൺ നടേൽപ്പള്ളിയിൽ ഫാ. സെബാസ്റ്റിയൻ നാഴികൻപാറ, വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ ഫാ.ജയ്‌സൺ കൊളുത്തുവള്ളിൽ, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ ഫാ. ഹോർമീസ് തോട്ടക്കര, ചെമ്മനാകരി മേരി ഇമാക്കുലേറ്റ് പള്ളിയിൽ ഫാ.ഷൈജു ഓട്ടോക്കാരൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. വികാരി ജിനു പള്ളിപേട്ട, ഇടയാഴം സെന്റ് ജോസഫ് പള്ളിയിൽ ഫാ.ഏലിയാസ് ചക്കിയത്ത്, കൊതവറ സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഫാ.സെബാസ്റ്റിയൻ കോന്നുപറമ്പൻ, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റിയൻ പള്ളിയിൽ ഫാ.സിബിൻ പെരിയപ്പാടൻ, കുടവെച്ചൂർ സെന്റ് മേരീസ് പള്ളിയിൽ ഫാ.ബൈജു കണ്ണംമ്പള്ളിൽ, മേവെള്ളൂർ മേരി ഇമാക്കുലേറ്റ് പള്ളിയിൽ ഫാ.അലക്‌സ് മേക്കാംതുരുത്ത്, പൊതി സെന്റ് ആന്റണീസ് പള്ളിയിൽ ഫാ. പോൾ കോട്ടയ്ക്കൽ, തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ഫാ.ബെന്നി ജോൺ മാരാംപറമ്പിൽ, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ ഫാ.വർഗീസ് മേനാച്ചേരീൽ, ടി.വി. പുരം തിരുഹൃദയ ദേവാലയത്തിൽ ഫാ.നിക്ലോവാസ് പുന്നയ്ക്കൽ, ഉദയനാപുരം സെന്റ് ജോസഫ് പള്ളിയിൽ ഫാ. ജോഷി ചിറയ്ക്കൽ, ഉദയനാപുരം ഓർശ്ലേം മേരി ഇമാക്കുലേറ്റ് പള്ളിയിൽ ഫാ. ജോഷി കണ്ടത്തിൽ, ഉല്ലല സെന്റ് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ ഫാ.വിൻസെന്റ് പറമ്പിത്തറ, വടയാർ ഉണ്ണിമിശിഹാ പള്ളിയിൽ ഫാ.സെബാസ്റ്റിയൻ ചണ്ണാപ്പള്ളി, വല്ലകം സെന്റ് മേരീസ് പള്ളിയിൽ ഫാ. ടോണി കോട്ടയ്ക്കൽ എന്നിവർ പെസഹായുടെ ചടങ്ങുകൾക്ക് മുഖ്യകാർമ്മികരായി.