വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയുടെ കീഴിലുള്ള വിവിധ ഇടവക പള്ളികളുടെ നേതൃത്വത്തിൽ ദുഃഖവെള്ളിയാഴ്ച വൈകിട്ട് വൈക്കം ടൗണിൽ പരിഹാര പ്രദക്ഷിണം നടത്തും.
വിവിധ ദേവാലയങ്ങളിൽ നിന്നുള്ള പ്രദക്ഷിണങ്ങൾ വൈകിട്ട് നാലിന് പടിഞ്ഞാറേനടയിൽ ഒത്തുചേർന്ന് വെൽഫെയർ സെന്ററിലേക്ക് പുറപ്പെടും. യേശുദേവന്റെ പീഢാനുഭവങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചല ദ്യശ്യങ്ങളും കുരിശിന്റെ വഴിയും പ്രദക്ഷിണത്തിൽ ഉണ്ടാകും. വൈക്കം ഫൊറോന, വല്ലകം, നടേൽ, ഉദയനാപുരം, തോട്ടകം, ചെമ്മനത്തുകര, കൊട്ടാരപ്പള്ളി, ഓർശ്ലേം, ജോസ്പുരം, അമലാപുരി എന്നീ ഇടവക പള്ളികളാണ് പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നത്. വൈകിട്ട് അഞ്ചിന് വൈക്കം വെൽഫയർ സെന്ററിൽ നടക്കുന്ന ദുഃഖവെള്ളിയാഴ്ചയുടെ പീഢാനുഭവ പ്രസംഗം ഫാ.ഷാബിൻ കാരക്കുന്നേൽ നടത്തും. ഫൊറോന പള്ളി വികാരി ഫാ.ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ നാഴിയാംമ്പാറ എന്നിവർ നേതൃത്വം നൽകും.