kappan

പാലാ : ഇടതുസർക്കാർ പാലായോട് കാണിച്ച അവഗണനയ്ക്ക് വോട്ടിലൂടെ ജനങ്ങൾ മറുപടി നൽകണമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് മണ്ഡലംതല ചെയർമാന്മാരുടെയും കൺവീനർമാരുടെയും സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതികൾ സ്വന്തം അക്കൗണ്ടിലാക്കി പ്രചാരണം നടത്തുന്ന ഇടതു സ്ഥാനാർത്ഥി ജനങ്ങളെ കബളിപ്പിക്കുകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണെന്ന് പറയാൻ മടിക്കുന്ന വ്യക്തിക്ക് ഇടതുമുന്നണി പ്രവർത്തകർ വോട്ടു ചെയ്യില്ലെന്ന് കാപ്പൻ പറഞ്ഞു.

നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. ജോയി എബ്രാഹം, തോമസ് കല്ലാടൻ, ജോസ്‌മോൻ മുണ്ടയ്ക്കൽ, കെ.സി നായർ, ബിജു പുന്നത്താനം, തോമസ് ഉഴുന്നാലിൽ, എൻ. സുരേഷ്, മോളി പീറ്റർ, ജയ്‌സൺ ജോസഫ്, അനസ് കണ്ടത്തിൽ, എം.പി കൃഷ്ണൻ നായർ,തങ്കച്ചൻ മുളങ്കുന്നം, വി.ജി വിജയകുമാർ, ചൈത്രം ശ്രീകുമാർ, ജോർജ് പുളിങ്കാട് എന്നിവർ പ്രസംഗിച്ചു.