ss

വാകത്താനം : പുരാവസ്തു ബിസിനസിൽ പങ്കാളികളാക്കാമെന്ന് വാഗ്ദാനം ചെയ്ത് ദമ്പതികളിൽ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയിൽ.

മോൻസൺ മാവുങ്കലിന്റെ മുൻ പി.എയും, സോഷ്യൽ മീഡിയ താരവും, എഴുത്തുകാരിയുമായ തൃക്കാക്കര ചേലൂർ, എൽദോറാഡോ 10 എയിൽ (തിരുവനന്തപുരം കരമന ഭാഗത്ത് ഫ്ലാറ്റിൽ താമസം) നിധി ശോശാ കുര്യൻ (38) നെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം സ്വദേശികളായ ദമ്പതികളാണ് പരാതിക്കാർ. ശാസ്ത്രീയ പരിശോധനയിൽ 22 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലെത്തിയെന്നും കണ്ടെത്തി. വാകത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ഫൈസലിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് പറഞ്ഞു.