വൈക്കം: ടി. വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. തന്ത്രി മോനാട്ട് മന ഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ഷിജു പവിത്രൻ എന്നിവർ കൊടിയേറ്റിന് കാർമ്മികത്വം വഹിച്ചു. മാളികപ്പുറം മുൻ മേൽശാന്തി ഹരിഹരൻ നമ്പൂതിരി കെടാവിളക്കിൽ ദീപം തെളിയിച്ചു. ശ്രീരാമചന്ദ്രനും ഭക്തനായ ഹനുമാനും മുഖാമുഖം ഇരിക്കുന്ന ക്ഷേത്രമാണ് ടി.വി പുരം ശ്രീരാമ ക്ഷേത്രം. ഇവിടുത്തെ വലിയ ബലിക്കല്ലും പ്രത്യേകതയാണ്. ഏപ്രിൽ 6 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും.
29 ന് രാവിലെ 8 ന് പാരായണം, 9 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 6.30 ന് തോട്ടകം ഉണ്ണിയുടെ സോപാന സംഗീതം, 7.30 ന് കല്പകശ്ശേരി ഗുരുദർശന്റെ തിരുവാതിര, 8.30 ന് വിളക്കിനെഴുന്നളിപ്പ്, പോളശ്ശേരി ശ്രീ ചക്ര ഗാന തരംഗിണി.
30ന് രാവിലെ 8 ന് പാരായണം വൈകിട്ട് 4 ന് കാഴ്ച ശ്രീബലി 7.30 ന് ചേർത്തല അന്നപൂർണ്ണേശ്വരി ഫ്യൂഷൻ തിരുവാതിര സംഘത്തിന്റെ തിരുവാതിര 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്, കുമാരി ശ്രീലക്ഷ്മി സന്തോഷിന്റെ സംഗീതാർച്ചന.
31 ന് രാവിലെ 8ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 7.30 ന് ചേർത്തല കാർത്ത്യായനി കൈ കൊട്ടി കളി സംഘത്തിന്റെ കൈകൊട്ടി കളി, 8.30 ന് വിളക്കിനെഴുന്നളിപ്പ്, ടി.വി. പുരം വിഘ്‌നേശ്വര തിരുവാതിര സംഘത്തിന്റെ തിരുവാതിര.
ഏപ്രിൽ1 ന് രാവിലെ 8ന് പാരായണം, 8.30 ന് ശ്രീബലി, 6.30 ന് ദീപ കാഴ്ച, 7.30 ന് താലപ്പൊലി, 8.30 ന് വിളക്കിനെഴുന്നള്ളിപ്പ്, കൊതവറ ഒരുമ തിരുവാതിര സംഘത്തിന്റെ തിരുവാതിര.
2 ന് 8 ന് പാരായണം, 8.30 ന് ശ്രീബലി, 11 ന് ഉൽസവബലി, വൈകിട്ട് 7.30 ന് പട്ടശ്ശേരി സൗപർണ്ണിക കോൽ തിരുവാതിര സംഘത്തിന്റെ കോൽ തിരുവാതിര, 8 ന് വിളക്കെഴുന്നള്ളിപ്പ്, നിലക്കാട്ടുതറ വിളക്കു കമ്മറ്റിയുടെ തിരുവാതിര.
3 ന് രാവിലെ 8 ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 6.30 ന് ദീപ കാഴ്ച, 7.30 ന് താലപ്പൊലി , വൈക്കം കൈതോലാസ് അവതരിപ്പിക്കുന്ന നാടൻ പാട്ടും ദൃശ്യാവിഷ്‌കാരവും ആമല വെട്ട്, 8 ന് വിളക്കെഴുന്നള്ളിപ്പ്.
4 ന് രാവിലെ 8 ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 6.30 ന് ദീപ കാഴ്ച, 7.30 ന് വൈക്കം മുത്താരമ്മൻ കാവ് വിൽപാട്ട് സംഘത്തിന്റ വില്ലടിച്ചാൻ പാട്ട്, 8 ന് വിളക്കെഴുന്നള്ളിപ്പ്, 8.30 ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ നൃത്തനാടകം ശ്രീകൃഷ്ണ കുചേലൻ.
5 ന് രാവിലെ 8ന് പാരായണം, 8.30 ന് ശ്രീബലി, വൈകിട്ട് 4 ന് കാഴ്ച ശ്രീബലി, 6.30 ന് ദീപ കാഴ്ച, 7.30 ന് പുതിയ കാവ് രതീഷിന്റെ പഞ്ചാരിമേളം, 8 ന് വിളക്കെഴുന്നളളിപ്പ് വിശേഷാൽ ദീപകാഴ്ച, 8.30 ന് നേരേ കടവിലമ്മ കലാസമിതിയുടെ ഫ്യൂഷൻ കൈ കൊട്ടി കളി, രാത്രി 11 ന് പള്ളിവേട്ട വലിയ കാണിക്ക.
സമാപന ദിനമായ എപ്രിൽ 6 ന് രാവിലെ 8 ന് പാരായണം, 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 4.30 ന് ആറാട്ട് ബലി, കൊടിയിറക്ക്, 5 ന് ആറാട്ട് എഴുന്നള്ളിപ്പ്, 7 ന് തിരുവനന്തപുരം സംഗീത് സിതാരയുടെ ഗാനമേള.