
കുറിച്ചി: അദ്വൈത വിദ്യാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന യോഗ സർട്ടിഫിക്കറ്റ് കോഴ്സ് ഇന്നുമുതൽ ആരംഭിക്കുന്നു. 'യോഗ ആചാര്യ' പദവി നൽകുന്ന കോഴ്സ് അഷ്ടാംഗ യോഗയിലെ 8 അംഗങ്ങളുടെ വിശദ പഠനവും 10 ക്ലാസിക്കൽ ആസനങ്ങളുടെ പരിശീലനവും മുഖ്യ പ്രാണായാമങ്ങളും ഏതാനും ക്രിയകളും കൂടി ചേരുന്നതാണ്. സർട്ടിഫിക്കറ്റ് വിതരണം തിയറി, പ്രാക്റ്റിക്കൽ പരീക്ഷകളിൽ 60% ത്തിന് മേൽ മാർക്ക് നേടുന്നവർക്ക് മാത്രം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 18 അംഗങ്ങളെ ഉൾപ്പെടുത്തിയാണ് കോഴ്സ് ആരംഭിക്കുന്നത്.
സമയം രാവിലെ 5.30 മുതൽ 7 വരെ. താല്പര്യമുളളവർ താഴെ പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഫോൺ നമ്പർ : 9349043466, 9496569946