
പാലാ : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഉഴവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ജോണിസ് പി സ്റ്റീഫൻ നടത്തുന്ന 12 മണിക്കൂർ നിരാഹാരസമരം ആം ആദ്മി സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. അഴിമതി വാർത്തകളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് തിരഞ്ഞെടുപ്പ് കാലത്തെ ഈ അറസ്റ്റ്. ഭരണകൂടഭീകരതെക്കെതിരെ ജനാധിപത്യവിശ്വാസികൾ രംഗത്ത് വരണമെന്നും ജോണിസ് പി സ്റ്റീഫൻ ആഹ്വാനം ചെയ്തു. വിനോദ് കെ ജോസ്, ബിനു പീറ്റർ, ഷിജു തോമസ്, സുജിത വിനോദ്, ജിജിമോൻ സ്റ്റീഫൻ, ജെയ്‌സൺ കുര്യാക്കോസ്, ലുക്ക് ജോണി, എബ്രഹാം പാണ്ടിപ്പള്ളി, വി.ടി ജോൺ വെട്ടത്തുകണ്ടത്തിൽ, സ്റ്റീഫൻ കുഴിപ്ലാക്കിൽ, ബോബി ജോർജ് എന്നിവർ നേതൃത്വം നൽകി.