
വൈക്കം : കാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് കുലവാഴ പുറപ്പാട് നടത്തി. വൈക്കം ക്ഷേത്രം മേൽശാന്തി താലങ്ങളിൽ ദീപം പകർന്നു. ഉത്സവത്തിന്റെ ആദ്യ ചടങ്ങായ തെക്കുപുറത്ത് കളമെഴുത്തും പാട്ടും വൈകിട്ട് നടത്തി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് കെ.പുരഷോത്തമൻ, വൈസ് പ്രസിഡന്റ് എസ്.ധനഞ്ജയൻ, സെക്രട്ടറി വി.കെ നടരാജൻ ആചാരി, മറ്റ് ഭാരവാഹികളായ കെ.ബാബു, അമ്മിണി ശശി, ജി.രമേശൻ, എം.ഡി അനിൽകുമാർ, എസ്.ജയൻ, പി.ആർ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി ഹരിഗോവിന്ദൻ നമ്പൂതിരി, മേൽശാന്തി ഹരികൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികരായി.