phd

കോട്ടയം : എം.ജി സർവകലാശാലയിലെ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് ഏപ്രിൽ എട്ടു മുതൽ ഓൺലൈനിൽ അപേക്ഷിക്കാം. 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ അല്ലെങ്കിൽ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദം നേടിയവർക്കാണ് അവസരം. അംഗീകൃത ഏജൻസികളുടെ അക്രഡിറ്റേഷനുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് ഇതേ യോഗ്യത നേടിയവരെയും പരിഗണിക്കും. സംവരണ വിഭാഗങ്ങളിൽപ്പെട്ടവർക്ക് യോഗ്യതാ മാർക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 30. മേയ് 17, 18 തീയതികളിലാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസും( 1225 രൂപ, എസ്.സി/എസ്.ടി വിദ്യാർഥികൾക്ക് 610 രൂപ) ഓൺലൈനിൽ അടയ്ക്കാം.

കൂടുതൽ വിവരങ്ങൾ https://researchonline.mgu.ac എന്ന പോർട്ടലിൽ ലഭിക്കും. ഫോൺ : 04812733568.