
കോട്ടയം : എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി വി.പി കൊച്ചുമോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടറും വരണാധികാരിയുമായ വി.വിഗ്‌നേശ്വരിക്കാണ് ഉച്ചയ്ക്ക് 12 ഓടെ പത്രിക നൽകിയത്. ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ്, ചീഫ് ഇലക്ഷൻ ഏജന്റ് എം.കെ.ഷഹസാദ് , എ.ജി അജയകുമാർ, സുനിൽകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി അംഗമാണ്. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയായ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ ജില്ലാ കൺവീനറും, കേരള കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറിയുമാണ്.