കോരുത്തോട് : കോരുത്തോട് ശ്രീനാരായണ ഗുരുദേവ ശാരദാ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 5 മുതൽ 9 വരെ നടക്കും. പി.വി.വിനോദ് തന്ത്രിയും മേൽശാന്തി പി.ബി.സുനിൽ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും. അഞ്ചിന് രാവിലെ 9.30ന് നവകം, പഞ്ചഗവ്യം, പ്രസാദശുദ്ധി, ബിംബശുദ്ധിക്രിയകൾ
ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. രാത്രി ഏഴിന് നടക്കുന്ന വനിത യുവജന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈൻ ഉദ്ഘാടനം ചെയ്യും. വനിതാസംഘം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി സിന്ധു മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് എം.വി.ശ്രീകാന്ത് സംഘടനാസന്ദേശനം നൽകും. ബിബിൻ ഷാൻ പഠനക്ളാസ് നയിക്കും. ആറിന് രാവിലെ 11.30ന് കലശാഭിഷേകം, രണ്ടിന് ആദ്ധ്യാത്മിക സമ്മേളനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എ.എൻ.സാബു ആനിമൂട്ടിൽ അദ്ധ്യക്ഷത വഹിക്കും. 8.30ന് മംഗളാരതി ഏഴിനും എട്ടിനും പതിവ് ചടങ്ങുകൾ. രാത്രി എട്ടിന് നാടകം. ഒമ്പതിന് ഉച്ചയ്ക്ക് രണ്ടിന് പ്രതിഷ്ഠാ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴിയിൽ ഉദ്ഘാടനംചെയ്യും. ശാഖാ പ്രസിഡന്റ് എ.എൻ.സാബു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് അഡ്വ.ലാലിറ്റ് എസ്.തകടിയേൽ സംഘടനാ സന്ദേശനം നൽകും .യോഗം കൗൺസിലർ പി.ടി.മൻമഥൻ പഠനക്ളാസ് നയിക്കും. രാത്രി 7.30ന് കരോക്കേ ഗാനമേള