
കോട്ടയം : എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗവും, മുൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ.വി.വേണുഗോപാൽ (67) നിര്യാതനായി. ദീർഘകാലമായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ പ്രസിഡന്റായി രൂപീകരിക്കപ്പെട്ട ജനകീയ പ്രതിരോധ സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായ മിനി കെ ഫിലിപ്പ് ആണ് ഭാര്യ. മക്കൾ : ശ്രീകാന്ത് , അരവിന്ദ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് അമ്പലപ്പുഴ പാർട്ടി സെന്റർ വളപ്പിൽ. വേണുഗോപാലിന്റെ നിര്യാണത്തിൽ പാർട്ടി കേന്ദ്രക്കമ്മിറ്റി മൂന്നുദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.