പൊൻകുന്നം : ഗവ.വി.എച്ച്.എസ്.എസിൽ ഏഴിന് രാവിലെ 9.30 മുതൽ 3.30 വരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തും. വാസൻ ഐ കെയർ, പുന്നാംപറമ്പിൽ കണ്ണാശുപത്രി എന്നിവ നേതൃത്വം നൽകും. പൊൻകുന്നം ടൗൺ ഡെവലപ്പ്മെന്റ് കൗൺസിൽ, ഗവ.വി.എച്ച്.എസ്.എസ്.പി.ടി.എ, കല്യാൺ ഫാമിലി കൂട്ടായ്മ എന്നിവ ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. രജിസ്‌ട്രേഷന് : 9496971746, 7306472818.