കുമരകം: തെക്കുംകര അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവം 14ന് കൊടിയേറി 20ന് ആറാട്ടോടെ സമാപിക്കും. സമ്മാന കൂപ്പണിന്റെ വിതരണോദ്ഘാടനം ക്ഷേത്രത്തിൽ നടന്നു. എം എൻ ഗോപാലൻ തന്ത്രി സമ്മാന കൂപ്പൺ തെക്കുംകര ദേവസ്വം സെക്രട്ടറി ചന്ദ്രശേഖരൻ കുമർത്തുശേരിയ്ക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ഉത്സവാഘോഷ കമ്മറ്റി മാനേജർ വിഷണുമോഹൻ പുത്തൻപറമ്പിൽ , കൺവീനർ ശ്യാം കണിച്ചുകാട് തുടങ്ങിയവർ പങ്കെടുത്തു. മെയ്യ് 15ന് നടക്കുന്ന പ്രതിഷ്ഠാവാർഷിക ദിനത്തോടനുബന്ധിച്ച് സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നടക്കുമെന്ന് കൺവീനർ അറിയിച്ചു.