പാലാ: കെ.എം.മാണി സ്മാരക ഗവ.ജനറൽ ആശുപത്രിയിൽ സങ്കീർണ്ണമായ ശാസ്ത്രക്രിയ വിജയകരമായി നടത്തി. മരങ്ങാട്ടുപിള്ളി സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്നും 4.5 കിലോ തൂക്കം വരുന്ന ഗർഭാശയ മുഴയാണ് വിദഗ്ദ ഡോക്ടർമാർ നീക്കം ചെയ്തത്. ഡോ. തോമസ് കുര്യാക്കോസ്, ഡോ. ആഷാറാണി, ഡോ.സന്ദീപാ, ഡോ. രമ്യാ, സ്റ്റാഫ് നഴ്‌സ് സീനാ എന്നിവരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ പൂർത്തിയാക്കിയത്.
പാലാ റോട്ടറി ക്ലബാണ് 23 ലക്ഷം തുക ചിലവഴിച്ച് വിവിധ ഉപകരണങ്ങൾ ഇവിടെ ലഭ്യമാക്കിയത്. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് അരലക്ഷം രൂപാ ചിലവ് വരുന്ന സർജറിയാണ് ജനറൽ ആശുപത്രിയിലെ സർജറി വിഭാഗം നടത്തിയത്. നിർണ്ണായകമായ ഒരു കാൽവയ്പാണ് സർജറി വിഭാഗം നടപ്പാക്കിയതെന്നും നിർദ്ധന രോഗികൾക്ക് ഇത് ആശ്വാസമാകുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി.അഭിലാഷ് പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്
ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത മുഴ