
കോട്ടയം: ആർട്ട് ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ പാലക്കാട് ജില്ലയിലെ 25 ചിത്ര ശില്പ കലാകാരന്മാരെ ഉൾപ്പെടുത്തി മലയാഴ്മ 6 പ്രദർശനം കോട്ടയം ഡി.സി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാഡമി ആർട്ട് ഗാലറിയിൽ ഇന്ന് ആരംഭിക്കും. വൈകിട്ട് 3ന് ജോസ് പനച്ചിപ്പുറം ഉദ്ഘടനം ചെയ്യും. സി.എം.എസ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി ജോഷ്വാ അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ മാവേലിക്കര രാജരാവിവർമ കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പൽ മനോജ് വൈലൂർ, ചിത്രകാരന്മാരായ ടി.ആർ ഉദയകുമാർ, കെ.എസ് ദിലീപ്കുമാർ, ഫോട്ടോഗ്രാഫർ ഹരിഹരൻ എസ്, ചിത്രകാരികളായ ശ്രീജാ പള്ളം, മിനി ശർമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.