
ചെറുതോണി: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ്ജ് ഈസ്റ്റർ ദിനത്തിൽ ഇടവക പള്ളിയായ വാഴത്തോപ്പ് സെന്റ് ജോർജ്ജ് കത്തീഡ്രൽ ചർച്ചിൽ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു. തുടർന്ന് കുടുംബാംഗങ്ങളോടൊപ്പം കുറച്ച് സമയം ചെലവഴിച്ചതിനുശേഷം സ്വകാര്യ സന്ദർശനങ്ങളിലേക്ക് കടന്നു. സ്വകാര്യ സന്ദർശനത്തോടൊപ്പം കട്ടപ്പനയിൽ ഭവന സന്ദർശനവും നടത്തി. വൈകിട്ട് രണ്ട് നാട്ടുകൂട്ട ചർച്ചകളിലും പങ്കെടുത്തു. അഡ്വ. ജോയ്‌സ് ജോർജ്ജ് തിങ്കളാഴ്ച തൊടുപുഴ മണ്ഡലത്തിൽ പര്യടനം നടത്തും. ഇടവെട്ടി, ആലക്കോട്, മുട്ടം, കുമാരമംഗലം പഞ്ചായത്തുകളിലും തൊടുപുഴ മുനിസിപ്പാലിറ്റിയിലും സ്വകാര്യ സന്ദർശനം നടത്തും. ഉച്ചയ്ക്ക് ശേഷം മുള്ളരിങ്ങാട്, പട്ടയക്കുടി മേഖലകളിൽ സ്ഥാനാർത്ഥി സ്വീകരണ പര്യടനങ്ങളിൽ പങ്കെടുക്കും. നാളെ കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.