
ദുബായ്: കുഞ്ഞിനെ പ്രസവിക്കണമെങ്കിൽ രണ്ട് കോടി രൂപ വേണമെന്ന് യുവതി. ദുബായിലെ ഒരു കോടീശ്വരന്റെ ഭാര്യയാണ് ഇത്തരത്തിൽ ഒരു നിബന്ധന വച്ചത്. സൗദിയെന്നാണ് യുവതിയുടെ പേര്. സോഷ്യൽ മീഡിയയിൽ സജീവയായ സൗദി തന്റെ ആഢംബര ജീവിതത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന സൗദി. ഒരു ദിവസം 79 ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിക്കാറുണ്ട്.
ഇപ്പോഴിതാ ഗർഭിണിയായ സൗദി തന്റെ ഭർത്താവിനോട് ആവശ്യപ്പെട്ട ചില കാര്യങ്ങളാണ് വെെറലാകുന്നത്. താൻ ഗർഭിണിയാകും മുൻപ് തന്നെ ചില കാര്യങ്ങളെല്ലാം ഭർത്താവിനോട് ആവശ്യപ്പെട്ടതായി സൗദി തന്നെ പറഞ്ഞിരുന്നു. ഗർഭിണിയാകുമ്പോൾ വേദനകൾ സഹിക്കേണ്ടി വരുമെന്നും ഇതിനാണ് ഇത്തരത്തിൽ ചില ആവശ്യങ്ങൾ പറഞഞതെന്നും സൗദി അഭിപ്രായപ്പെടുന്നു.
ലക്ഷങ്ങൾ വിലവരുന്ന ബർക്കിൻ ബാഗ് ആണ് ഒന്നാമത്തായി സൗദി ചോദിച്ചിരിക്കുന്നത്. പുതിയ കാറും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ രണ്ട് കോടി രൂപയും. ബുർജ് അൽ അറബിൽ ഗ്രാന്റായി കുട്ടിയുടെ ജെൻഡർ റിവീൽ പരിപാടി നടത്തണമെന്നും സൗദി പറഞ്ഞിട്ടുണ്ട്. നല്ല ഉറക്കം കിട്ടാൻ പ്രസവ ശേഷം ജോലിക്കാരുടെ എണ്ണം ഇരട്ടിയാക്കാനും ആവശ്യപ്പെട്ടു. സൗദിയുടെ ഈ ആവശ്യങ്ങളെ ചില വിമർശിച്ചെങ്കിലും ഇത് താൻ അനുഭവിക്കുന്ന ത്യാഗത്തിന്റെ പ്രതിഫലമാണെന്നാണ് സൗദിയുടെ പക്ഷം.