h

സ്മൃതികൾ പെയ്യുകയാണ്...

ഞാനെന്ന നീയും
നീയെന്ന ഞാനും
ഒരേ ഉയിരെന്നു തമ്മിലലിയാതെ
തിരിച്ചറിയുന്നു.

തേനുലാവും അനുരാഗമേ,
ആത്മാനന്ദത്തിലലിയവേ
നിന്നോളം ഞാനും
എന്നോളം നീയും
ഇല്ലെന്നറിയുന്നു!

ഒരേ രാഗം മീട്ടുന്നു
എങ്കിലും
കേട്ടു തീർന്നില്ല ...
കണ്ടുമില്ല,
നിന്നെ ഞാൻ.

കണ്ണുകൾ നിറയുന്നു
വയ്യ, പിരിയുവാനാകില്ലിനി

വരും ദൃശ്യഭൂവിൽ
മറവിയിലാഴാതിരിക്കാൻ
നിന്നുയിരിനെ
ഹൃദയത്തിൽ തൊട്ടുവയ്ക്കുന്നു,
ഞാനിതാ,
നീയായി മാറുന്നു....!