
നടനം
രമേഷ് ബിജു ചാക്ക
കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണന്റെ ജീവിതയാത്രയിലൂടെ കഥകളിയെന്ന വിശ്വകലയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് 'നടനം" എന്ന പുസ്തകം. അതോടൊപ്പം അരങ്ങിന്റെയും അണിയറയുടെയും സാങ്കേതിക വശങ്ങളെക്കുറിച്ചും, അവതരണ രീതികളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. കഥകളിയിലെ പ്രധാന വേഷങ്ങൾ, അഭ്യസനത്തിന്റെ ആരംഭം, കഥകളി വേഷങ്ങളും പ്രത്യേകതകളും, ചുട്ടി, അണിയറയിലെ ഒരുക്കങ്ങൾ, ചൊല്ലിയാട്ടവും ഇളകിയാട്ടവും, മുദ്രകൾ, കഥകളി മേളം, സംഗീതം, നൃത്തം, ലോകധർമ്മിയും നാട്യധർമ്മിയും, തെക്കൻ സമ്പ്രദായവും വടക്കൻ സമ്പ്രദായവും, പുരാണ- ചരിത്ര കഥാപാത്രങ്ങൾ, പ്രധാന കൃതികൾ, പ്രധാന ആട്ടക്കഥകൾ, ശ്ളോകങ്ങളും പാട്ടുകളും, മലയാള ചലച്ചിത്രവും കഥകളിയും, ആസ്വാദകരുടെ മാറ്റങ്ങൾ, വിദേശ രാജ്യങ്ങളിലെ കഥകളി, വള്ളത്തോളും കഥകളിയും, കോട്ടയം തമ്പുരാൻ, ഗായകൻ കലാമണ്ഡലം ഹൈദരാലി, കഥകളിയും ആരോഗ്യരംഗവും... തുടങ്ങി കഥകളിയെക്കുറിച്ച് ആധികാരിക ഗ്രന്ഥമായി മാറുന്നു, നടനം എന്ന പുസ്തകം. ചലച്ചിത്ര മാദ്ധ്യമ പ്രവർത്തകനും വേക്കപ്പ് കൾച്ചറൽ ഫോറം സെക്രട്ടറിയുമായ രമേഷ് ബിജു ചാക്കയുടെ ഏഴാമത് പുസ്തകമാണ് നടനം.
പ്രസാധകർ:
വൈശാഖ് സിനി വിഷൻ
അഗ്നിഗോളങ്ങൾ
ചെങ്കൽ സുകുമാരി
ലോകം കീഴടക്കുവാൻ ഇറങ്ങിത്തിരിക്കുന്ന മനുഷ്യൻ സ്വന്തം പരിമിതികൾ അറിയാതെ കുതിക്കുമ്പോൾ നേരിടേണ്ടിവരുന്ന തിരിച്ചടികളുടെ ആവിഷ്കാരമാണ് ഈ നോവൽ.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്
ചിത്രദർശനഘട്ടം
കെ. മുരളീധരൻ
സ്വന്തം ചിത്രങ്ങളുടെയും കവിതകളുടെയും സമാഹാരം. കവിതയിൽ പറയാത്തവ ചിത്രങ്ങളിലേക്കും ചിത്രങ്ങളിൽ പറയാത്തവ കവിതകളിലും ബന്ധങ്ങൾ തേടുന്നു. 36 കവിതകൾ.
പ്രസാധകർ:
യെസ്പ്രസ് ബുക്സ്
മരണമില്ലാത്ത ലോക കഥകൾ
ജസ്റ്റിൻ ജോൺ
കഥകൾകൊണ്ട് പ്രപഞ്ചം സൃഷ്ടിച്ച വിശ്വകഥാകാരന്മാരുടെ അനശ്വര സൃഷ്ടികളുടെ മലയാള വിവർത്തനം. 15 കഥകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്
വൈറസ്
കൈപ്പട്ടൂർ തങ്കച്ചൻ
യേശുവും പള്ളിയും പട്ടക്കാരും വിശ്വസികളും അടങ്ങുന്ന ഒരു ലോകമാണ് കഥാകൃത്ത് 16 കഥകളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്.
പ്രസാധകർ:
പ്രഭാത് ബുക്ക് ഹൗസ്