
കൊച്ചി: ആഗോള വിപണിയിലെ അനുകൂല വാർത്തകളുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി പുതിയ റെക്കാഡ് കീഴടക്കി. മുംബയ് ഓഹരി സൂചിക 409 പോയിന്റ് ഉയർന്ന് 74,086ൽ അവസാനിച്ചു. ദേശീയ സൂചിക 118 പോയിന്റ് നേട്ടവുമായി 22,474ൽ എത്തി.
ബാങ്കിംഗ്, ധനകാര്യ മേഖലയിലെ ഓഹരികളാണ് ഇന്നലെ വിപണിക്ക് കരുത്തായത്. കോട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, സൺഫാർമ, ഭാരതി എയർടെൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.സി.എൽ ടെക്, ടി.സി.എസ്, ടൈറ്റൻ എന്നിവയുടെ ഓഹരികളിൽ വൻ വിലക്കുതിപ്പുണ്ടായി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ അതേസമയം കനത്ത ഇടിവ് നേരിട്ടു.
ചൈനയിലെ സാമ്പത്തിക മേഖലയിലെ തളർച്ച കണക്കിലെടുത്ത് ബാങ്കുകളുടെ കരുതൽ ധന അനുപാതം കുറയ്ക്കേണ്ടിവരുമെന്ന് അടുത്തിടെ കേന്ദ്ര ബാങ്കിന്റെ ഗവർണർ അഭിപ്രായപ്പെട്ടതാണ് ലോകമൊട്ടാകെയുള്ള നിക്ഷേപകർക്ക് ആവേശം സൃഷ്ടിച്ചത്. നടപ്പു സാമ്പത്തിക വർഷം അഞ്ച് ശതമാനത്തിലധികം വളർച്ച നേടുന്നതിന് ലക്ഷ്യമിട്ട് നിരവധി ഉത്തേജക നടപടികളാണ് ചൈനയിലെ കേന്ദ്ര ബാങ്ക് ആലോചിക്കുന്നത്.
409
409 പോയിന്റ്
ഉയർന്ന് സെൻസെക്സ്
118
118 പോയിന്റ് ഉയർന്ന്
നിഫ്റ്റി
വളർച്ചാ നിരക്ക് എട്ടു ശതമാനത്തിനടുത്തെന്ന്
ആർ.ബി.ഐ
നടപ്പുസാമ്പത്തിക വർഷം ഇന്ത്യയുടെ ജി.ഡി.പി എട്ടുശതമാനത്തിനടുത്ത് വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. റിസർവ് ബാങ്ക് ഇന്ത്യയിലെ ധനകാര്യ ഫിൻടെക്ക് കമ്പനികൾക്ക് എതിരാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. പേടിഎം പേയ്മെന്റ് ബാങ്കിന് എതിരെ മാത്രമാണ് റിസർവ് ബാങ്ക് നടപടിയെടുത്തിട്ടുള്ളത്.