തിരുവനന്തപുരം: ജാതി സെൻസസിന്റെ കാര്യത്തിൽ ദളിത്-പിന്നാക്ക ജനവിഭാഗങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് ദളിത്-ആദിവാസി മഹാസഖ്യം രക്ഷാധികാരിയും കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രൻ പറഞ്ഞു.

ജാതി സെൻസസ് നടത്തുക,വിദ്യാഭ്യാസ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യുക തുടങ്ങിയ 20 ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള പുലയർമഹാസഭ (എ.കെ.പി.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.കെ.പി.എം.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി വി.കെ.ഗോപി, ട്രഷറർ മണ്ണിൽ രാഘവൻ,നേതാക്കളായ കെ.മധു,ചന്ദ്രലേഖ ഉത്തമൻ,പി.ആർ.ശ്രീധരൻ,കെ.എം.സുകുമാരൻ,പി.രഘു, വി.കെ.യശോധരൻ,അമൽ കെ. മധു,കെ.ഇ.ബൈജു തുടങ്ങിയവർ സംസാരിച്ചു.