തിരുവനന്തപുരം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ശാസ്ത്ര ദിനാഘോഷത്തിന്റെ ഉദ്ഘാടനവും ശാസ്ത്രപുസ്തകങ്ങളുടെ പ്രകാശനവും ഐ.സി ഫോസ്സ് ഡയറക്ടർ ഡോ.സുനിൽ.ടി.ടി നിർവഹിച്ചു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.സത്യൻ അദ്ധ്യക്ഷത വഹിച്ചു.അസി.ഡയറക്ടർ ഡോ.ഷിബു ശ്രീധർ,സീനിയർ റിസർച്ച് ഓഫീസർ.ജി.ബി.ഹരീന്ദ്രനാഥ് എന്നിവർ പ്രഭാഷണം നടത്തി.ഡോ.നേശമണി.എസ്,ആര്യ ഗായത്രി.വി.എസ് എന്നിവർ രചിച്ച ആയുർവേദം രോഗവും ചികിത്സയും ഡോ.എ.മോഹൻദാസ് രചിച്ച ഭൗമസൂചികാപദവിയും ശ്രേഷ്ഠ ഉൽപ്പന്നങ്ങളും എന്നീ പുസ്തകങ്ങൾ സീനിയർ റിസർച്ച് ഓഫീസർമാരായ സുജാ ചന്ദ്ര പി.,ഡോ. ടി.ഗംഗ എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു.റിസർച്ച് ഓഫീസർമാരായ ദീപ്തി കെ.ആർ,വിദ്യ.എസ് എന്നിവർ സംസാരിച്ചു.