
തൃശൂർ: ആയുർവേദത്തിൽ രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ഉപയോഗിച്ചിരുന്ന 'രക്തശാലി" അരി കൃഷിയിറക്കി മറ്റം വാകയിലെ പീറ്ററും സഹോദരങ്ങളും. ഒരു കിലോ 'രക്തശാലി" അരിയുടെ വില 325 രൂപ. 300 കിലോ വിറ്റത് ചൂടപ്പം പോലെ. രക്തം വർദ്ധിപ്പിക്കുന്നതിലും പ്രമേഹം കുറയ്ക്കുന്നതിലും രക്തശാലിയുടെ ശക്തിയെപ്പറ്റി അറിഞ്ഞവരാണ് കേട്ടപാടെ അരി വാങ്ങാനെത്തിയത്.
രക്തശാലിയിൽ ഇരുമ്പും കാത്സ്യവും ഫൈബറും മറ്റും കൂടുതലാണ്. കാൻസർ, വാതം, നാഡീതളർച്ച, മുട്ടുവേദന, ക്ഷീണം എന്നിവയ്ക്കും അത്യുത്തമം.പീറ്റർ, ടോമി, പയസ്, സെബി, ഫ്രാൻസിസ് എന്നിവർ 70 സെന്റിലാണ് കൃഷിയിറക്കിയത്. 97 ദിവസത്തിന് ശേഷം വിളവെടുത്തപ്പോൾ കിട്ടിയത് 700 കിലോ നെല്ല്. വിത്തായി 100 കിലോ സൗജന്യമായി നൽകി. ബാക്കി അരിയാക്കിയപ്പോൾ കിട്ടിയത് 360 കിലോ. 60 കിലോ അരി സുഹൃത്തുക്കൾക്കും മറ്റും സൗജന്യമായി നൽകി. തുടക്കമായതിനാൽ 200 രൂപയ്ക്ക് 300 കിലോ വിറ്റുകിട്ടിയത് 60,000 രൂപ. ചെലവ് കിഴിച്ച് 30,000 രൂപ ലാഭം. വിപണിവിലയ്ക്ക് വിറ്റാൽ കിട്ടുമായിരുന്നത് ഒരു ലക്ഷത്തോളം രൂപ.
രക്തശാലി
വംശനാശഭീഷണിയുള്ള, ഒരു പൂ കൃഷിയായ രക്തശാലി കടുംചുവപ്പാണ്. കൃഷി, ജീവിതശൈലി മാറിയപ്പോൾ അത്യപൂർവം ചിലരിൽ കൃഷിയൊതുങ്ങി. പാലക്കാട്ടെ കർഷകൻ എം. രഘുവിൽ നിന്നാണ് പീറ്റർ വിത്ത് വാങ്ങിയത്. വിത്തുസംരക്ഷകനും പദ്മശ്രീ ജേതാവുമായ ചെറുവയൽ രാമനിൽ നിന്നാണ് രഘു വിത്ത് വാങ്ങിയത്. ഔഷധഗുണവും ലാഭവും പരിഗണിച്ച് പലരുമിപ്പോൾ രക്തശാലി കൃഷി ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.
പോഷകങ്ങൾ (നൂറ് ഗ്രാമിൽ)
ഊർജം.... 363.49 കലോറി
പ്രാേട്ടീൻ.... 8.96 ഗ്രാം
കാർബോഹെഡ്രേറ്റ്.... 71.18ഗ്രാം
കൊഴുപ്പ്.... 4.77 ഗ്രാം
സിങ്ക്.... 15.75 മില്ലിഗ്രാം
ഇരുമ്പ്.... 0.99 മില്ലി
ആദ്യമായാണ് രക്തശാലി കൃഷിയിറക്കിയത്. മൂന്നേക്കർ പാട്ടത്തിനെടുത്ത് വ്യാപിപ്പിക്കും.
- പീറ്റർ