students

കൊച്ചി: മനസ് നിറയെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായി ഇക്കുറി പ്ളസ് ടു പരീക്ഷ എഴുതുന്നത് 37,​538 വിദ്യാർത്ഥികളാണ്. ഹയർസെക്കൻഡറി റെഗുലർ, ഓപ്പൺ, ടെക്നിക്കൽ, വൊക്കേഷണൽ ഹയർസെക്കൻഡറി തലങ്ങളിലായാണ് ഇത്രയും പേർ പരീക്ഷയ്ക്കിരിക്കുന്നത്. വിദ്യാർത്ഥികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ടെൻഷൻ ഒഴിവാക്കാം

ഹാൾടിക്കറ്റ്, പേന, ഇൻസ്ട്രമെന്റ് ബോക്സ് തുടങ്ങിയവ തലേദിവസം തന്നെ എടുത്ത് വയ്ക്കണം.

പ്രാതൽ കഴിച്ചില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് നെഞ്ചിടിപ്പ്, വെപ്രാളം എന്നിവ ഉണ്ടാകും

പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ദീർഘശ്വസന വ്യായാമം നല്ലത്

നിർജലീകരണം തടയാൻ ഉപ്പ്, പഞ്ചസാര എന്നിവയിട്ട നാരങ്ങവെള്ളം പരീക്ഷയ്ക്ക് തൊട്ടുമുമ്പ് കുടിക്കാം

അഞ്ച് മിനുട്ട് ചോദ്യം നന്നായി വായിക്കണം

നന്നായി അറിയാവുന്ന ചോദ്യം ആദ്യം എഴുതണം

ചോദ്യത്തിന്റെ നമ്പർ ശരിയായി രേഖപ്പെടുത്തണം. നമ്പർ മാറിയാൽ മാർക്ക് പോകുമെന്ന് ഓർക്കണം. പല കുട്ടികളും ചെയ്യുന്നൊരു അബദ്ധമാണിത്.

സംശയമുള്ളവയും അറിയാത്തവയും അവസാനം എഴുതണം

സംശയമുള്ള ചോദ്യം പലയാവർത്തി വായിക്കണം. ശേഷം പാഠഭാഗവും പഠിപ്പിച്ച അദ്ധ്യാപകരെയും മനസിൽ ഓർത്തു നോക്കുക.

പരീക്ഷ എഴുതുന്നവർ

(എച്ച്.എസ്.എസ്, വിച്ച്.എസ്.ഇ

ആകെ വിദ്യാർത്ഥികൾ 68,110, 4818

പ്ലസ്ടു- 35,026, 2512

പ്ലസ്‌വൺ- 33,084, 2306

പരീക്ഷ കേന്ദ്രങ്ങൾ- 322, 34

ഭയക്കാതെ പരീക്ഷ എഴുതുകയാണ് വേണ്ടത്. ഉറക്കവും ഭക്ഷണവും ഒഴിവാക്കരുത്. പരീക്ഷയ്ക്കിടയിൽ സമ്മർദ്ദം ഒഴിവാക്കുന്നതിന് ദീർഘശ്വസന വ്യായാമം ചെയ്യുന്നതും നല്ലതാണ്.

ഡോ. അരുൺ ബി. നായർ‌,

പ്രൊഫസർ ഒഫ് സൈക്യാട്രി

മെഡിക്കൽ കോളേജ് തിരുവനന്തപുരം

ജില്ലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി .ചൂട് സമയമായതിനാൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കെ.എ. വഹീദ,

ഹയർ സെക്കൻഡറി ആർ.ഡി.ഡി

എറണാകുളം

അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും പൂ‌ർത്തിയായി.

പി. നവീന

അസിസ്റ്റന്റ് ഡയറക്ടർ

വി.എച്ച്.എസ്.ഇ

എറണാകുളം