തിരുവനന്തപുരം: പാളയം എൽ.എം.എസ് കോമ്പൗണ്ടിൽ വാടകയ്ക്കെടുത്തു നടത്തുന്ന സ്ഥാപനത്തിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും,ഫർണിച്ചറും,​1.6 ലക്ഷം രൂപയും,ആധാരങ്ങളും കവർന്ന സംഭവത്തിൽ നടപടിയെടുക്കാതെ പൊലീസ്.മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷീല രമണി നടത്തുന്ന ഷോപ്പിൽ 12നു രാവിലെയാണ് മോഷണംനടന്നത്.ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ മടിച്ചു നിന്ന പൊലീസ് ഡി.ജി.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയതിന് പിന്നാലെ എട്ട് പേർ ചേർന്ന് കടയിൽ നിന്ന് ബലം പ്രയോഗിച്ചു പുറത്താക്കുകയും കട താഴിട്ട് പൂട്ടുകയും ചെയ്തു. വസ്ത്രം വലിച്ചു കീറി അപമാനിക്കാനും ശ്രമിച്ചു. ഷോപ്പ് വിട്ടു കിട്ടുന്നതിനായി മുൻസിഫ് കോടതിയിൽ നിന്നു ഇൻജക്ഷൻ ഓർഡറും,ജീവന് ഭീക്ഷണി ഉള്ളതിനാൽ ഹൈക്കോടതിയിൽ നിന്ന് പ്രൊട്ടക്ഷൻ ഓർഡറും സമ്പാദിച്ചെങ്കിലും ഭീക്ഷണി തുടരുകയാണെന്ന് പരാതിക്കാരി പറയുന്നു.