
നെടുമങ്ങാട്: റാഗിംഗിനെ തുടർന്ന് ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ കുടുംബത്തെ മന്ത്രി വി. ശിവൻകുട്ടി വീട്ടിലെത്തി ആശ്വസിപ്പിച്ചു. സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണെന്ന മുഖ്യമന്ത്രിയുടെ സന്ദേശം മന്ത്രി സിദ്ധാർത്ഥിന്റെ പിതാവിനെ അറിയിച്ചു. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ ഉറപ്പാക്കും. ഒരു രാഷ്ട്രീയ താത്പര്യവും ഇക്കാര്യത്തിൽ പരിഗണിക്കില്ലെന്നും മന്ത്രി പറഞ്ഞു.