k



തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ 'ഇന്ത്യയിലെ വെയിൽസ് വർഷം' ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗൻ വെയിൽസ് എൻ.എച്ച്.എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിന് കരാറിൽ ഒപ്പുവച്ചു.

ആ​തു​ര​സേ​വ​ന​ ​രം​ഗ​ത്ത് ​കേ​ര​ള​-​ഓ​സ്ട്രേ​ലിയ
പ്ര​ത്യേ​ക​ ​സെ​ൽ​ ​ഉ​ടൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​സ്ട്രേ​ലി​യ​യി​ൽ​ ​ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് ​ഇ​ന്ത്യ​ക്കാ​ർ​ക്ക് ​തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ ​വ​ർ​ദ്ധി​പ്പി​ക്കാ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​കേ​ന്ദ്ര​മാ​ക്കി​ ​കേ​ര​ള​-​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​ക​ളു​ൾ​പ്പെ​ട്ട​ ​പ്ര​ത്യേ​ക​ ​സെ​ൽ​ ​സ്ഥാ​പി​ക്കു​മെ​ന്ന് ​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​ആം​ബ​ർ​ ​ജേ​ഡ് ​സാ​ൻ​ഡേ​ഴ്സ​ൺ​ ​അ​റി​യി​ച്ചു.​ ​ഒ​ഡെ​പെ​ക് ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സം​ഘ​ടി​പ്പി​ച്ച​ ​ഹെ​ൽ​ത്ത് ​സ്‌​കി​ല്ലിം​ഗ് ​സി​മ്പോ​സി​യ​ത്തി​ൽ​ ​മ​ന്ത്രി​മാ​രാ​യ​ ​വീ​ണാ​ ​ജോ​ർ​ജ്,​ ​വി.​ശി​വ​ൻ​കു​ട്ടി​ ​എ​ന്നി​വ​രു​മാ​യി​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​വ​ർ.​ ​പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ​പ​ടി​ഞ്ഞാ​റ​ൻ​ ​ഓ​സ്‌​ട്രേ​ലി​യ​യു​ടെ​ ​ബ​ഡ്ജ​റ്റി​ലെ​ 30​ ​ശ​ത​മാ​ന​മാ​ണ് ​മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്.​ 4.25​ ​മി​ല്യ​ൺ​ ​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​ഡോ​ള​ർ​ ​മു​ത​ൽ​മു​ട​ക്കി​ ​സ്‌​കി​ൽ​ഡ് ​മൈ​ഗ്ര​ന്റ് ​ജോ​ബ് ​ക​ണ​ക്ട് ​പ്രോ​ഗ്രാം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.​ ​പ​ഠ​ന​ത്തി​ൽ​ ​മി​ക​വ് ​പു​ല​ർ​ത്തു​ന്ന​വ​ർ​ക്ക് ​അ​ൻ​പ​തി​നാ​യി​രം​ ​ഓ​സ്‌​ട്രേ​ലി​യ​ൻ​ ​ഡോ​ള​ർ​ ​വ​രെ​ ​സ്‌​കോ​ള​ർ​ഷി​പ്പു​ക​ളും​ ​ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
കേ​ര​ള​ത്തി​ലെ​ ​ന​ഴ്സു​മാ​രു​ടെ​ ​മി​ക​വ്,​ ​പ​രി​ച​ര​ണം,​ ​ക​ഠി​നാ​ദ്ധ്വാ​നം​ ​എ​ന്നി​വ​ ​ലോ​ക​മെ​മ്പാ​ടും​ ​പ്ര​ശ​സ്ത​മാ​ണെ​ന്ന് ​ഓ​സ്ട്രേ​ലി​യ​ൻ​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​കേ​ര​ളീ​യ​ർ​ക്ക് ​ഓ​സ്ട്രേ​ലി​യ​യി​ൽ​ ​മി​ക​ച്ച​ ​അ​വ​സ​ര​മാ​ണ്.​ ​ഒ​ഡെ​പ​ക് ​ചെ​യ​ർ​മാ​ൻ​ ​കെ.​പി.​അ​നി​ൽ​കു​മാ​ർ,​ ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​കെ.​എ.​അ​നൂ​പ് ​തു​ട​ങ്ങി​യ​വ​രും​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ​ ​പ​ങ്കെ​ടു​ത്തു.