astro

2024 മാർച്ച് 2 1199 കുംഭം 18 ശനിയാഴ്ച.

(മദ്ധ്യാഹ്ന ശേഷം 2 മണി 41 മിനിറ്റ് 45 സെക്കന്റ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)

അശ്വതി: മറ്റുള്ളവർക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവർത്തികൾ ചെയ്യേണ്ടിവരും, പരാശ്രയത്വം.

ഭരണി: കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണണം.

കാർത്തിക: കോപം നിയന്ത്രിക്കണം,യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.

രോഹിണി: പ്രണയ കാര്യങ്ങളിൽ ദുഃഖം, കാര്യങ്ങൾ അനുകൂലമായി നടക്കാത്തതിനാൽ നിരാശാബോധം.

മകയിരം: മാതൃഗുണം,അന്യദേശ യാത്രക്ക് അനുമതി ലഭിക്കും,ആരോഗ്യ നില തൃപ്തികരം.

തിരുവാതിര: അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും,വരുമാനത്തിൽ വർദ്ധനവ്,ആത്മവിശ്വാസം വർദ്ധിക്കും.

പുണർതം: എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും, വിവാഹ ആലോചനകൾ തീരുമാനത്തിലെത്തും.

പൂയം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ആരോഗ്യപരമായി നല്ല സമയം.

ആയില്യം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം,വളരെക്കാലമായി കൊണ്ടുനടന്ന ആഗ്രഹങ്ങൾ സഫലമാകും.

മകം: അബദ്ധങ്ങളിൽ ചാടുക തുടങ്ങിയവ സംഭവിക്കാം,ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും.

പൂരം: ബിസിനസ്സിൽ നിന്നും മികച്ച നേട്ടം, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും.

ഉത്രം: അംഗീകാരവും, യാത്രാഗുണം, താൽക്കാലിക ജോലിസ്ഥിരമാകും, പ്രശസ്‌തിയും വിജയവും.

അത്തം: രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങൾ.

ചിത്തിര: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,കുടുംബത്തിൽ സമാധാനം. വ്യക്തിജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.

ചോതി : പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, യാത്രയിൽ നേട്ടം.

വിശാഖം: സഹോദരഗുണം.പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.

അനിഴം: വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം,പ്രണയത്തിൽ അകപ്പെടാം, കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കും.

കേട്ട: ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം.

മൂലം: എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം,കുടുംബത്തിൽ സമാധാനം.

പൂരാടം: കുടുംബ സുഖം. പുതിയ അവസരങ്ങൾ, തൊഴിലിലും കലാരംഗത്തും വിജയവും അംഗീകാരവും,യാത്രാഗുണം.

ഉത്രാടം: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി,മാതാവിന് രോഗശാന്തി,സമ്മാനങ്ങൾ കിട്ടും.

തിരുവോണം: പ്രയാസങ്ങൾ ,കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം: ചിലരുടെ കുടുംബത്തിൽ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: വിദ്യാഗുണം,പുതിയ അറിവുകൾ സമ്പാദിക്കും,ബിസിനസ്സിൽ നേട്ടം.

പൂരുരുട്ടാതി: ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരിൽ നിന്നും സഹായങ്ങൾ, ഉദ്ദേശ്യസാഫല്ല്യം കിട്ടും.

ഉത്തൃട്ടാതി: ബാദ്ധ്യതകൾ തീർക്കും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

രേവതി:ധനപരമായ കാര്യങ്ങളിൽ വിജയം, അഭിമാനകരമായ സംഗതികൾ സംഭവിക്കും.