gas

കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികൾ സിലിണ്ടറിന് 25.5 രൂപ വർദ്ധിപ്പിച്ചു. 19 കിലോഗ്രാം എൽ.പി.ജി സിലിണ്ടറിന്റെ കൊച്ചിയിലെ വില ഇന്നലെ മുതൽ 1855 രൂപയിലെത്തി. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും വാണിജ്യ സിലിണ്ടറുകളുടെ വില ഉയർത്തിയത്. അതേസമയം ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ മാറ്റമുണ്ടാകില്ല.

വിമാന ഇന്ധനങ്ങളുടെ വിലയും പൊതുമേഖല എണ്ണ കമ്പനികൾ കിലോ ലിറ്ററിന് 624.32 രൂപയായി വർദ്ധിപ്പിച്ചു. വിലവർദ്ധന ഇന്നലെ പ്രാബല്യത്തിൽ വന്നു.