സമ്പന്നർ ആർഭാട വിവാഹങ്ങൾ നടത്താൻ വിദേശത്ത് പോകാതെ ഇന്ത്യയിൽ തന്നെ നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ മൻ കി ബാത്തിൽ ആഹ്വാനം ചെയ്‌തിരുന്നു. മോദിയുടെ വെഡ്ഡിംഗ് ഇൻ ഇന്ത്യ കാമ്പെയിൻ ആണ് തങ്ങൾക്ക് പ്രചോദനമായതെന്ന് അനന്ത് അംബാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം മോദിയും ആഘോഷത്തിന് എത്തിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.