d

ന്യൂ​ഡ​ൽ​ഹി​:​ ​ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​വാ​രാ​ണാസി​ക്കു​ ​പു​റ​മെ​ ​ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മ​ത്സ​രി​ക്കും എന്ന വാർത്തകൾ ശക്തമായി പ്രചരിക്കുകയാണ്. ഇതിന്റെ സത്യാവസ്ഥ ​അ​റി​യണമെങ്കിൽ ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക പുറത്തിറങ്ങണം​.​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​ബി.​ജെ.​പി​ക്ക് ​വേ​രോ​ട്ടം​ ​ല​ക്ഷ്യ​മി​ടു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​രാ​മ​നാ​ഥ​പു​ര​ത്തു​ ​നി​ന്ന് ​മ​ത്സ​രി​ക്കു​മെ​ന്നാണ് ​അ​ഭ്യൂ​ഹ​ങ്ങ​ളു​ള്ളത്.


പു​തി​യ​ ​പാ​ർ​ല​മെ​ന്റ് ​മ​ന്ദി​ര​ത്തി​ൽ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്നു​ള്ള​ ​ചെ​ങ്കോ​ൽ​ ​സ്ഥാ​പി​ച്ച​ത​ട​ക്കം​ ​അ​ടു​ത്ത​കാ​ല​ത്ത് ​ത​മി​ഴ്നാ​ടു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കേ​ന്ദ്ര​സ​ർ​ക്കാ​രും​ ​ബി.​ജെ.​പി​യും​ ​ന​ൽ​കു​ന്ന​ ​പ​രി​ഗ​ണ​ന​ ​മോ​ദി​യു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വം​ ​മു​ന്നി​ൽ​ക്ക​ണ്ടാ​ണെ​ന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​ജ​നു​വ​രി​യി​ലെ​ ​തി​രു​ച്ചി​റ​പ്പ​ള്ളി​ ​സ​ന്ദ​ർ​ശ​ന​ത്തോ​ടെ​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ശ​ക്ത​മാ​യി.​ ​ഒ​രു​ ​മാ​സ​ത്തി​നി​ടെ​ ​മൂ​ന്നു​ ​ത​വ​ണ​ ​മോ​ദി​ ​സം​സ്ഥാ​ന​ത്തെ​ത്തി.​ ​സി​റ്റിം​ഗ് ​സീ​റ്റാ​യ​ ​വാ​രാ​ണ​സി​യും​ ​ത​മി​ഴ്നാ​ടും​ ​ത​മ്മി​ലു​ള്ള​ ​സാം​സ്‌​കാ​രി​ക​ ​ബ​ന്ധം​ ​വി​ശ​ദീ​ക​രി​ക്കു​ന്ന​ ​'​ത​മി​ഴ്-​കാ​ശി​ ​സം​ഗ​മം​"​ ​പ​രി​പാ​ടി​ക​ൾ​ ​സം​ഘ​ടി​പ്പി​ച്ച​തും​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടാ​ണെ​ന്ന് ​വി​ല​യി​രു​ത്ത​പ്പെ​ട്ടു.


അ​തേ​സ​മ​യം​ 20​ ​വ​ർ​ഷ​ത്തി​നി​ടെ​ ​സം​സ്ഥാ​ന​ത്ത് ​ഒ​രു​ ​സീ​റ്റ് ​മാ​ത്രം​ ​ല​ഭി​ച്ച​ ​(2014​ൽ​)​ ​ത​മി​ഴ്നാ​ട് ​മോ​ദി​ക്ക് ​സു​ര​ക്ഷി​ത​മ​ല്ലെ​ന്ന​ ​വി​ല​യി​രു​ത്ത​ലു​മു​ണ്ട്.​ ​ഡി.​എം.​കെ,​ ​കോ​ൺ​ഗ്ര​സ് ​അ​ട​ക്കം​ ​'​ഇ​ന്ത്യ​"​ക​ക്ഷി​ക​ൾ​ ​ശ​ക്ത​വു​മാ​ണ്.


മോ​ദി​ക്കാ​യി​ ​ബി.​ജെ.​പി​ ​ത​മി​ഴ്നാ​ട് ​ഘ​ട​ക​മാ​ണ് ​പാ​ർ​ട്ടി​ക്ക് ​അ​ടി​ത്ത​റ​യു​ള്ള​ ​രാ​മ​നാ​ഥ​പു​രം​ ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​ഒ​പ്പം​ 2014​ൽ​ ​ജ​യി​ച്ച​ ​ക​ന്യാ​കു​മാ​രി​യും​ ​കോ​യ​മ്പ​ത്തൂ​രും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​രാ​മ​നാ​ഥ​പു​ര​ത്തെ​ ​ജ​ന​സം​ഖ്യ​യി​ൽ​ 77​ ​ശ​ത​മ​ന​വും​ ​ഹി​ന്ദു​ക്ക​ളാ​ണ്.​ ​ക്ഷേ​ത്ര​ ​ന​ഗ​ര​വും​ ​പ്ര​ധാ​ന​ ​തീ​ർ​ത്ഥാ​ട​ന​ ​കേ​ന്ദ്ര​വു​മാ​യ​ ​രാ​മേ​ശ്വ​ര​വും​ ​മ​ണ്ഡ​ല​ത്തി​ലു​ൾ​പ്പെ​ടു​ന്നു.​ ​അ​തേ​സ​മ​യം​ ​മു​സ്ളിം​ ​പ്രാ​തി​നി​ദ്ധ്യ​വും​ ​കൂ​ടു​ത​ലാ​ണ്.​ 2019​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മു​സ്ളിം​ലീ​ഗ് ​സ്ഥാ​നാ​ർ​ത്ഥി​ ​ന​വാ​സ് ​ക​നി​യാ​ണ് ​ജ​യി​ച്ച​ത് ​(44​ ​ശ​ത​മാ​നം​ ​വോ​ട്ട്).​ ​ബി.​ജെ.​പി​ ​ര​ണ്ടാം​സ്ഥാ​ന​ത്ത് ​എ​ത്തി​യി​രു​ന്നു​ ​(32​ശ​ത​മാ​നം​ ​വോ​ട്ട്).


മോ​ദി​ ​മ​ത്സ​രി​ച്ചാ​ൽ​ ​പാ​ർ​ട്ടി​ക്ക് ​ഉ​പ​രി​യാ​യി​ ​എ​ല്ലാ​വ​രും​ ​വോ​ട്ടു​ ​ചെ​യ്യു​മെ​ന്നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​പ്ര​തീ​ക്ഷ.​ ​മോ​ദി​ ​മ​ത്സ​രി​ച്ചാ​ൽ​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ആ​ത്മ​വീ​ര്യം​ ​വ​ർ​ദ്ധി​ക്കു​മെ​ന്നാ​ണ് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​അ​ണ്ണാ​മ​ലൈ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.