d

കൊ​ല്ലം​:​ ​ഓ​ടി​ക്കി​ത​യ്ക്കു​ന്ന​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ടി​ക്ക​റ്റി​ത​ര​ ​വാ​ർ​ഷി​ക​ ​വ​രു​മാ​ന​ത്തി​ൽ​ ​മു​ന്നൂ​റ് ​കോ​ടി​യു​ടെ​ ​റെ​ക്കാ​ഡ്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​കൊ​മേ​ഴ്‌​സ്യ​ൽ​ ​വി​ഭാ​ഗ​മാ​ണ് ​മൂ​ന്നു​ ​വ​ർ​ഷം​ ​കൊ​ണ്ട് ​വ​രു​മാ​നം​ ​അ​ഞ്ചി​ര​ട്ടി​യാ​ക്കി​യ​ത്.
സു​ശീ​ൽ​ ​ഖ​ന്ന​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ 2021​ ​ജൂ​ണി​ലാ​ണ് ​സി.​എം.​ഡി​ ​ബി​ജു​ ​പ്ര​ഭാ​ക​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​മേ​ഴ്സ്യ​ൽ​ ​വി​ഭാ​ഗം​ ​രൂ​പീ​ക​രി​ച്ച​ത്.​ ​അ​തു​ ​വ​രെ​ ​വ​ർ​ഷം​ 60​ ​കോ​ടി​യാ​യി​രു​ന്നു​ ​ടി​ക്ക​റ്റി​ത​ര​ ​വ​രു​മാ​നം.​ ​പ്ര​തി​മാ​സ​ ​വ​രു​മാ​നം​ ​അ​ഞ്ച് ​കോ​ടി​ ​വീ​തം.​ ​ഇ​താ​ണി​പ്പോ​ൾ​ 25​ ​കോ​ടി​യാ​യി​ ​ഉ​യ​ർ​ന്ന​ത്.
നി​ല​വി​ൽ​ ​ബ​സി​ൽ​ ​പ​തി​ക്കു​ന്ന​ ​പ​ര​സ്യ​ങ്ങ​ളു​ടെ​ ​വ​രു​മാ​നം​ ​മാ​ത്രം​ ​സം​സ്ഥാ​ന​ ​ത​ല​ത്തി​ൽ​ ​വ​ർ​ഷം​ 20​ ​കോ​ടി​ക്ക് ​മു​ക​ളി​ലാ​ണ്.​ ​ഹോ​ർ​ഡിം​ഗ്‌​സും​ ​മ​റ്റ് ​പ​ര​സ്യ​ ​വ​രു​മാ​ന​ങ്ങ​ളും​ 15​ ​കോ​ടി​യി​ല​ധി​കം​ ​വ​രും.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​പ​ര​സ്യ​ ​വ​രു​മാ​നം​ ​ല​ഭി​ക്കു​ന്ന​ത് ​തി​രു​വ​ന​ന്ത​പു​രം​ ​ഡി​പ്പോ​യി​ലാ​ണ്.​ ​മു​മ്പ് ​ബ​ഡ്ജ​റ്റ് ​ടൂ​റി​സ​വും​ ​ടി​ക്ക​റ്റി​ത​ര​ ​വ​രു​മാ​ന​ത്തി​ലാ​യി​​​രു​ന്നു.​ ​പി​ന്നീ​ട​ത് ​പ്ര​ത്യേ​ക​ ​വി​ഭാ​ഗ​മാ​ക്കി.​ ​കൊ​റി​യ​ർ​ ​ആ​ൻ​ഡ് ​ലോ​ജി​സ്റ്റി​ക്‌​സി​ൽ​ ​എ​ട്ടു​ ​മാ​സം​ ​കൊ​ണ്ട് ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​ര​ണ്ട​ര​ ​കോ​ടി​ക്ക് ​മു​ക​ളി​ലാ​ണ് ​വ​രു​മാ​നം.​ ​ഈ​ ​കാ​ല​യ​ള​വി​​​ൽ​ ​സ്റ്റാ​ൻ​ഡു​ക​ളി​ലും​ ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്‌​സു​ക​ളി​ലും​ ​നി​ന്നു​ള്ള​ ​വ​രു​മാ​നം​ ​അ​ഞ്ച് ​കോ​ടി​ക്ക് ​മു​ക​ളി​ലും.


​ 2020​ ​വ​രെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ലെ​ ​പ​ര​സ്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ ​ന​ൽ​കി​യി​രു​ന്ന​ത് ​സ്വ​കാ​ര്യ​ ​ഏ​ജ​ൻ​സി​ക​ൾ​ക്ക്
​ ​കൊ​മേ​ഴ്സ്യ​ൽ​ ​വി​ഭാ​ഗം​ ​വ​ന്ന​തോ​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​​​ ​സ്വ​യം​ ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി
​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​വ​രു​മാ​നം​ ​ബ​സു​ക​ളി​ൽ​ ​പ​തി​ക്കു​ന്ന​ ​പ​ര​സ്യ​ത്തി​ൽ​ ​നി​ന്ന്
​ ​ഹോ​ർ​ഡിം​ഗ്‌​സു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​വ​രു​മാ​ന​മാ​ണ് ​ര​ണ്ടാ​മ​ത്.​ ​മൂ​ന്നാ​മ​ത് ​കൊ​റി​യ​ർ​ ​വ​രു​മാ​നം