
കൊച്ചി: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് 13 പേരെ പൊലീസ് പിടികൂടി. മൂന്ന് സ്ത്രീകളും 10 പുരുഷൻമാരുമാണ് പിടിയിലായത്. കൂടുതൽ പേർക്കായി പൊലീസ് തെരച്ചിൽ നടത്തുകയാണ്. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇവിടെ പൊലീസ് പരിശോധന നടത്തിയത്. പിടിയിലായവരെ നോർത്ത് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.