തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്തിന് അടുത്തുള്ള വീട്ടിലാണ് വാവ സുരേഷും സംഘവും എത്തിയത്. വീടിനോട് ചേർന്ന് വലിയ പറമ്പ്, മൂന്ന് പശുക്കളും മൂന്ന് നായ്ക്കളും കോഴികളും ഉള്ള വീടാണ്. വീടിന് പിറകിലുള്ള വലയിലാണ് പാമ്പ് കുരുങ്ങി കിടക്കുന്നത്. അണലിയെയാണ് വലയിൽ വാവ കണ്ടത്. പെണ്ണ് അണലിയാണ് ഇതെന്നും വാവ വ്യക്തമാക്കി.

വല മുറിച്ചാണ് പാമ്പിനെ രക്ഷപ്പെടുത്തിയത്. ഏറ്റവും വലിയ പല്ലുള്ള അപകടകാരിയായ പാമ്പാണ് അണലി. എല്ലാവരും രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. കാണുക അപകടകാരിയായ അണലിയുടെ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.