
മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വിജയ നായികയായി നിരവധി ചിത്രങ്ങളിൽ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. റായ് ലക്ഷ്മി ഗ്ലാമർ മേക്കോവർ ചിത്രങ്ങളും വീഡിയോയും പലപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
മരുഭൂമിയിൽ നിന്നുള്ള ഏതാനും ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവച്ചത്. റായ് ലക്ഷ്മിയുടെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച. മുഖം തന്നെ മാറിപ്പോയിയെന്നും പ്ലാസ്റ്റിക് സർജറി ചെയ്തോ എന്നിങ്ങനെയാണ് ആരാധകരുടെ സംശയം. റായ് ആണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് ആരാധകർ.
റോക്ക് ആന്റ് റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മിയുടെ മലയാള അരങ്ങേറ്റം. അണ്ണൻ തമ്പി, പരുന്ത്, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, അറബിയും ഒട്ടകവും മാധവൻനായരും തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി അഭിനയിച്ചു. 2018ൽ മമ്മൂട്ടിയുടെ കുട്ടനാടൻ ബ്ലോഗ് ആണ് റായ് ലക്ഷ്മിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി.എൻ.എ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഇടവേളയ്ക്കുശേഷം എത്തുന്നുണ്ട്.