nayanthara

ആരാധകരുടെ പ്രിയതാര ദമ്പതികളാണ് വിഘ്നേഷ് ശിവനും നയൻതാരയും. ദമ്പതികളുടെ ഇരട്ടകുഞ്ഞുങ്ങളുടെ ഒന്നാം പിറന്നാൾ അടുത്തിടെയാണ് കഴിഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഇല്ലായിരുന്ന നയൻതാര ‘ജവാൻ’ സിനിമയുടെ പ്രൊമോഷൻ വേളയിലാണ് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. താരത്തിന്റെയും കുടുംബത്തിന്റെയും വിവരങ്ങൾ ഇപ്പോൾ ആരാധകർ അറിയുന്നതും ഇതുവഴിയാണ്.

ഇപ്പോഴിതാ നയൻതാര വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതാണ് വലിയ ചർച്ചയ്ക്ക് വഴിവച്ചത്. അതിന് പിന്നാലെയുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയും ചർച്ചയായി മാറി. 'അവൾ എന്നന്നേക്കുമായി പോയി. നിറകണ്ണുകളോടെ ഞാൻ അത് അംഗീകരിക്കുന്നു.'- എന്നാണ് നയൻതാര സ്റ്റോറിയിൽ കുറിച്ചത്.

vignesh-shivan

2022 ജൂണ്‍ ഒമ്പതിനാണ് നയന്‍താരയും വിഘ്നേശും ചെന്നൈ മഹാബലിപുരത്ത് വച്ച് വിവാഹിതരായത്. 2023 ഒക്‌ടോബറിൽ തങ്ങൾക്ക് ഇരട്ടകുഞ്ഞുങ്ങൾ പിറന്ന വിവരം ആരാധകരോട് ദമ്പതികൾ പങ്കുവച്ചിരുന്നു. ഉയിർ,​ ഉലക് എന്ന പേരിലാണ് മക്കളെ നായൻതാരയും വിഘ്നേഷും ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയത്.