
ഒ.ടി.ടി റിലീസായി എത്തി ബ്രഹ്മാണ്ഡ ഹിറ്റായി മാറിയ ഒഡെല റെയിൽവേ സ്റ്റേഷൻ രണ്ടാം ഭാഗത്തിൽ തമന്ന ഭാട്ടിയ നായിക. ഒഡെല 2 എന്നു പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം കാശിയിൽ ആരംഭിച്ചു.ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിതുറന്നു. ശിവന്റെ തൃശൂലം ആണ് പോസ്റ്ററിൽ . സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഒഡെല റെയിൽവേ സ്റ്റേഷൻക്രൈം ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമായിരുന്നു.അശോക് തേജ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് ചിത്രം പറയുന്നത്.
ഹെബാ പട്ടെലും വശിഷ്ട എൻ സിംഹയുമാണ് ചിത്രത്തിലെ മറ്രു പ്രധാന താരങ്ങൾ.മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ് ഡി, ഭുപാൽ, പൂജ റെഡി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ക്യാമറ - സൗന്ദർ രാജൻ എസ്, സംഗീതം - അജനീഷ് ലോക്നാഥ്, ആർട്ട് ഡയറക്ടർ - രാജീവ് നായർ. മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി എന്നിവർ ചേർന്നാണ് നിർമ്മാണം.
ചിത്രം മറ്റ് ഭാഷകളിലും റിലീസിന് ഒരുങ്ങുന്നുണ്ട്. പി .ആർ .ഒ ശബരി.
,