
കോഴിക്കോട്: വേനൽച്ചൂട് കടുത്തതോടെ കേരളത്തിൽ പ്രതിദിനം വിൽക്കുന്നത് രണ്ട് കോടി രൂപയുടെ കുപ്പിവെള്ളം. ഡിസംബർ അവസാന വാരം മുതൽ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ശരാശരി ഒരുദിവസം വിറ്റുപോയത് 13 ലക്ഷം ലിറ്റർ കുപ്പിവെള്ളം.
മേയ് വരെയുള്ള മാസങ്ങളിൽ വില്പന ഇനിയും ഉയരും.
മുമ്പ് ശരാശരി ഏഴ് ലക്ഷം ലിറ്ററായിരുന്നു.
വൻകിട കമ്പനികളും സംസ്ഥാന സർക്കാരും ചെറുകിട സംരംഭകരും കുപ്പിവെള്ളം വിപണിയിൽ എത്തിക്കുന്നുണ്ട്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ ഫ്ലാറ്റുകൾ, ഓഫീസുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 20 ലിറ്റർ ജാറിന്റെ ഉപയോഗം കൂടി. 50 മുതൽ 80 രൂപ വരെയാണ് വില.
Rs.300 കോടി:
പ്രതിവർഷവില്പന
@ 1 ലിറ്റർ - 20 രൂപ
@500 എം.എൽ - 10
@ 2 ലിറ്റർ- 35-40
@ 5 ലിറ്റർ- 110-150
240:
അംഗീകൃത യൂണിറ്റുകൾ
വ്യാജൻമാരും വിലസുന്നു
12 തരം ലൈസൻസാണ് വേണ്ടത്. ലാബ് സൗകര്യങ്ങളടക്കം പ്ലാന്റിൽ വേണം. ഉയർന്ന നിലവാരമുള്ള പ്ലാസ്റ്റിക് കുപ്പി ആയിരിക്കണം. കുപ്പികളിൽ ബാച്ച് നമ്പർ, വെള്ളത്തിന്റെ കാലാവധി തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കണം.എന്നിട്ടും വ്യാജൻമാരും ലെെസൻസില്ലാത്തവരും വിപണിയിൽ സജീവമാണ്.
‘ഹില്ലി അക്വാ’ @15
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ (കെ.ഐ.ഐ.ഡി.സി.) കീഴിലുള്ള കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’ഉത്പാദനം കൂട്ടി. പ്രതിദിനം 78000 ലിറ്റർ ബോട്ടിൽ വെള്ളമാണ് അരുവിക്കര, തൊടുപുഴ പ്ലാന്റുകളിലായി നിർമ്മിക്കുന്നത്. ഒരു കോടിയുടെ അധിക വരുമാനം ലഭിക്കുന്നു. നേരത്തെ 40000 ലിറ്ററായിരുന്നു. ലിറ്ററിന് 15 രൂപയാണ് വില
''ചൂട് കൂടുന്നതിനാൽ വരും ദിനങ്ങളിൽ വിൽപന ഉയരാനാണ് സാദ്ധ്യത. ''
- വിപിൻ പരമേശ്വരൻ,
(കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (കെ.ബി.ഡബ്ല്യു.എ) സംസ്ഥാന സെക്രട്ടറി)