
ഏത് പ്രായത്തിലും നല്ല ബലമുളളതും കറുത്തതുമായ മുടിയിഴകൾ പലരുടെയും സ്വപ്നമാണ്. പ്രായമെത്ര കടന്നുപോയാലും മുടിയുടെ സൗന്ദര്യം എപ്പോഴും നിലനിൽക്കണമെന്നും നമ്മൾ ആഗ്രഹിക്കാറുണ്ട്. എന്നാൽ കാലാവസ്ഥയിലും ശരീരത്തിലുണ്ടാകുന്ന വിറ്റാമിനുകളുടെ അപര്യാപ്തതയും മുടിയുടെ ആരോഗ്യം നഷ്ടപ്പെടാൻ കാരണമാകുന്നുണ്ട്.
അതിനാൽ തന്നെ മുടിയുടെ സംരക്ഷണത്തിനായി പല എളുപ്പവഴികളും നമ്മൾ തേടിപോകാറുണ്ട്. കൂടുതൽ ആളുകളും ബ്യൂട്ടിപാർലറുകളിൽ നിന്ന് പലതരത്തിലുളള ട്രീറ്റ്‌മെന്റുകളും ചെയ്യാറുണ്ട്. ഇവയ്ക്ക് ശേഷവും കൃത്യമായ രീതിയിൽ മുടിയിഴകൾ പരിപാലിച്ചില്ലെങ്കിലും പ്രശ്നങ്ങൾ കൂടുതലാകും. എന്നാൽ ഇനി നിരാശപ്പെടേണ്ട. മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാതെ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന കുറച്ച് ഹെയർ മാസ്‌കുകൾ പരിചയപ്പെടാം.
1. മുട്ടയും തൈരും ഉപയോഗിച്ചുളള ഹെയർ മാസ്‌ക് തയ്യാറാക്കുന്ന രീതി
ഇത് തയ്യാറാക്കാൻ രണ്ട് മുട്ടയാണ് ആവശ്യം. മുട്ടയുടെ വെളളയും രണ്ട് ടീസ്പൂൺ തൈരും ഒരു പാത്രത്തിലെടുക്കുക. ഇവയെ നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇതിനെ നന്നായി മുടിയിഴകളിൽ പുരട്ടുക. 15 മിനിട്ട് വരെ ഇത് മുടിയിഴകളിൽ നിലനിർത്തുക. ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയാം.
2. അവകാഡോയും വാഴ പഴവും
മുടിയുടെ നീളത്തിനനുസരിച്ച് ആവശ്യത്തിന് അവകാഡോയും പഴവും എടുക്കുക.ഇവയെ നന്നായി യോജിപ്പിച്ചെടുക്കുക.മിക്സിനെ പത്ത് മിനിട്ടോളം ഫ്രിഡ്ജിൽ സൂക്ഷിച്ചതിന് ശേഷം മുടിയിൽ പുരട്ടുക.
3. വെളിച്ചെണ്ണയും ഒലിവ് ഓയിലും.
രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയും ഒരു ടീസ്പൂൺ ഒലീവ് ഓയിലും നന്നായി യോജിപ്പിച്ചെടുത്തതിന് ശേഷം തലയോട്ടിയിലും മുടിയുടെ അറ്റത്തും പുരട്ടുക. രാത്രി സമയങ്ങളിൽ പുരട്ടുന്നതാണ് മുടിയിഴകൾക്ക് ഉത്തമം.