തിരുവനന്തപുരം: 2016 മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമിതരായവരുടെ അഞ്ചുവർഷത്തെ ശമ്പളം തടഞ്ഞുവച്ചിരിക്കുകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുമ്പിൽ കേരള എയ്ഡഡ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.എ.ടി.എ) ഏകദിന ഉപവാസസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്ഡഡ് മേഖലയിലെ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. ബി.ശ്രീപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. അഡ്വ.സി.പി.സുധീഷ് കുമാർ,കെ.എസ്.സനൽകുമാർ,ചവറ ജയകുമാർ,സിബി മുഹമ്മദ്‌,ഷജീർഖാൻ,ഹബീബ് മാസ്റ്റർ എന്നിവർ സംസാരിച്ചു.