as

അരൂർ :ദേശീയപാതയോരത്തെ കടയുടെ പൂട്ട് തകർത്ത് വിലയേറിയ ഓട്ടുപാത്രങ്ങൾ കവർന്ന കേസിൽ 4 അന്യ സംസ്ഥാനതൊഴിലാളികൾ അറസ്റ്റിലായി.ഡൽഹി സീമാപുരി സഹിദാൽ ബിലാൽ (20), വെസ്റ്റ് ബംഗാൾ 24 ഫർഗാന റൂബേൽ (30),ഡൽഹി സീമാപുരി മനീർ (23), ഡൽഹി

സീമാപുരി രാഗഫ് (27) എന്നിവരെയാണ് അരൂർ എസ്. എച്ച് .ഒ വി .എസ് സിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28

നാണ് രാത്രിയിൽ ശോഭാ ജനറൽ സ്റ്റോഴ്സിൽ വാതിലിന്റെ പൂട്ട് തകർത്ത് കടയുടെ അകത്തു കടന്ന് മോഷണം നടത്തിയത്. ഉരുളികൾ, കിണ്ടി, നിലവിളക്കുകൾ തുടങ്ങിയ ഓട്ടു പാത്രങ്ങളാണ് ചാക്കുകളിലാക്കി വാഹനത്തിൽ കടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എരമല്ലൂരിലെ എൻ.എച്ച് ഹോട്ടലിന് സമീപത്തുനിന്ന് ഇവർ സഞ്ചരിച്ചിരുന്ന പെട്ടി ഓട്ടോറിക്ഷയും ഡ്രൈവറേയും പൊലീസ് ആദ്യം പിടികൂടി. സി.സി.ടി.വി ദൃശ്യങ്ങളിൽ വാഹനത്തിന്റെനമ്പർ പതിഞ്ഞിരുന്നു . പെട്ടിഓട്ടോറിക്ഷയുടെ ഡ്രൈവറായ റൂബേലിനെ ചോദ്യം ചെയ്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. എസ്.ഐ ഗീതാമോൾ, പൊലീസുകാരായ നിതീഷ് , രതീഷ്, വിജേഷ്, ശ്രീജിത്ത് എന്നിവരുംപൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.