astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 മാർച്ച് 3 - 1199 കുഭം 19 ഞായറാഴ്ച്ച. (മദ്ധ്യാഹ്ന ശേഷം 3 മണി 54 മിനിറ്റ് 31 സെക്കന്റ് വരെ അനിഴം നക്ഷത്രം ശേഷം കേട്ട നക്ഷത്രം)

അശ്വതി: അധികചെലവുകൾ മുഖേന കടം വാങ്ങേണ്ട സ്ഥിതിവിശേഷം ഉണ്ടാകും. തികഞ്ഞ ആത്മനിയന്ത്രണം പാലിക്കണം, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍. ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

ഭരണി: മുൻകോപം കാരണം ഒന്നിലും ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിയാതെവരും. നിസ്സാര കാര്യങ്ങള്‍ക്ക് വാശി കാണിക്കും, രഹസ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കിടരുത്. ചെയ്യുന്ന തൊഴിലിന് തക്കതായ പ്രതിഫലം ലഭിക്കാൻ തടസ്സം നേരിടും.

കാര്‍ത്തിക: എപ്പോഴും മനസ്സിൽ ഒരുതരം ഭീതി ഉണ്ടാകും. ദിവസം വളരെ മോശം, മനസ്സിന് സന്തോഷം ലഭിക്കുന്ന രീതിയല്‍ ഉള്ള കാര്യങ്ങള്‍ ചെയ്യുക. കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടം ഉണ്ടാകാം.

രോഹിണി: പ്രേമവിവാഹം ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ നിന്ന് അനുകൂല മറുപടി ലഭിക്കും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീർക്കും. ശത്രുക്കള്‍ നിഷ്പ്രഭാരാകും, ജോലിസ്ഥലത്ത് വിജയം.

മകയിരം: ബന്ധുക്കളുടെ സഹകരണം മുഖേന ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. വിദേശ യാത്രയ്ക്ക് അനുകൂല സമയം, വിദേശത്ത് നിന്ന് സഹായം. ദൈവിക കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. പല വിഷമഘട്ടങ്ങളിൽ നിന്നും മോചനം ലഭിക്കും.

തിരുവാതിര: സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളിൽ നിന്നും രക്ഷപെടും. ആഘോഷ വേളകളിൽ പങ്കെടുക്കാനിടയുണ്ട്. മാതാവിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ശത്രുക്കളുടെ പദ്ധതികള്‍ മുന്‍കൂട്ടി അറിഞ്ഞു പ്രവത്തിക്കും, ധനപരമായി ഉയര്‍ച്ച.

പുണര്‍തം: ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. വിശേഷമായ ആഹാരം ലഭിക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം.

പൂയം: ധനസമ്പാദന ശ്രമം വിജയിക്കും. അനാവശ്യകാര്യങ്ങളിൽ ഇടപെടാതിരിക്കുക. വാഹനഭാഗ്യം, മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം.

ആയില്യം: കുടുംബശ്രേയസ്സിന് വേണ്ടിയുള്ള പ്രവർത്തനം വിജയിക്കും. അസാധാരണ വാക്‌സാമർത്ഥ്യം പ്രകടമാക്കും. സര്‍ക്കാരില്‍നിന്നും നിന്നും അനുകൂലമായ നടപടി, ആത്മീയ ചിന്തകള്‍.

മകം: പൊതുജനങ്ങളുടെ ഇടയിൽ ആദരവ് വർദ്ധിക്കും. മേലധികാരികളിൽ നിന്നും സൗഹാർദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, ദേവാലയ ദര്‍ശന യോഗം.

പൂരം: അതിർത്തി തർക്കം സംബന്ധമായി അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ അപമാനം, സുഖാനുഭവങ്ങള്‍ വിട്ടു വിട്ടു അനുഭവിക്കും.

ഉത്രം: സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. കുടുംബ സുഹൃത്തുക്കൾ എതിരാളിയാകും. ഉദരരോഗത്തിന് സാദ്ധ്യത. മുൻകോപം നിയന്ത്രിക്കുക. രാത്രി യാത്ര ഒഴിവാക്കുക, ദുര്‍വാശി.

അത്തം: രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. ധനനഷ്ടമോ അധിക ചെലവോ വരും, മാതാപിതാക്കള്‍ക്ക് നേരിയ രോഗങ്ങള്‍.

ചിത്തിര: ഉദ്യോഗസ്ഥന്മാർക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടം ഉണ്ടാകും. ചതിയില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം, ആരോഗ്യ പരിപാലനത്തില്‍‍ ശ്രദ്ധ ആവശ്യമാണ്.

വിശാഖം: സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം. വിശേഷ വസ്ത്രാഭരണാദികൾ ലഭിക്കും.

അനിഴം: സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഇഷ്ട ഭക്ഷണ ലബ്ദി, ധനനേട്ടം. സമ്മാനാദി ലാഭം.

കേട്ട: അന്യദേശവാസംമൂലം ഗുണാനുഭവം ഉണ്ടാകും. ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്കും - ജോലിക്കായി കാത്തിരിക്കുന്നവര്‍ക്കും സമയം അനുകൂലം. ആരോഗ്യ പരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും.

മൂലം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും. മംഗള കാര്യങ്ങളില്‍ പങ്കെടുക്കും, വാഹന സുഖം, സുഖസൗകര്യങ്ങള്‍ ആനുഭവിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമുണ്ടാകും.

പൂരാടം: ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും. മറ്റുള്ളവരുടെ പ്രശംസ പിടിച്ചുപറ്റും. പുതിയ അവസരങ്ങള്‍, കലാമത്സരങ്ങളില്‍ വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും. കൃഷിയില്‍ നിന്ന് ധനലാഭം, വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങൾ തീരുമാനിക്കാവൂ. ബന്ധുജനങ്ങൾക്ക് അപകടമോ രോഗപീഢയോ വരാനിടയുണ്ട്.

തിരുവോണം: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, ശത്രുക്കളുടെ ഉപദ്രവം കുറയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും.

അവിട്ടം: വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. എല്ലാ കാര്യത്തിലും ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്തും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും പങ്കെടുക്കുന്നവർക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെയ്ക്കാൻ സാധിക്കും.

ചതയം: ഉന്നതവ്യക്തികളുമായി അടുത്തിടപഴകാൻ അവസരം ഉണ്ടാകും. സജ്ജനങ്ങളുടെ സഹായം ലഭിക്കും. രോഗങ്ങള്‍ക്ക് ആശ്വാസം. പൊതുരംഗത്ത്‌ കൂടുതല്‍ ശ്രദ്ധ കാണിക്കും.

പൂരുരുട്ടാതി: സുഹൃത്തുക്കളുടെ സൽക്കാരങ്ങളിൽ പങ്കെടുക്കും. ശത്രുക്കളുടെ ഉപദ്രവം നിഷ്ഫലമാക്കാൻ സാധിക്കും. നാനാവഴികളിലൂടെ സഹായം, ഭര്‍തൃഗുണം, വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്ക് പുരോഗതി.

ഉത്തൃട്ടാതി: പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പ്രകടിപ്പിക്കും, പ്രശംസയും അംഗീകാരവും ലഭിക്കും.

രേവതി: ബുദ്ധിസാമാർത്ഥ്യം മുഖേന പല ആപത്തുകളിൽ നിന്നും രക്ഷപെടും. അവിവാഹിതരുടെ വിവാഹകാര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകും. ബാദ്ധ്യതകള്‍ ശമിക്കും. ആഗ്രസാഫല്ല്യം നേടും, ബിസിനസ്സില്‍ നേട്ടം.