
കൊച്ചി: മുൻനിര നിക്ഷേപകരുമായുള്ള രൂക്ഷമായ തർക്കങ്ങൾ മൂലം ഫണ്ട് ലഭ്യത കുറഞ്ഞതോടെ പ്രമുഖ വിദ്യാഭ്യാസ ഓൺലൈൻ പ്ളാറ്റ്‌ഫോമായ ബൈജൂസിൽ ശമ്പളം മുടങ്ങി. അവകാശ ഓഹരി വില്പന വഴി സമാഹരിച്ച തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണമെന്ന കോടതി ഉത്തരവ് മൂലം ഈ മാസം ശമ്പളം നൽകാൻ മാർഗങ്ങളില്ലെന്ന് ബൈജൂസ് ഉടമ ബൈജു രവീന്ദ്രൻ പറഞ്ഞു. അതേസമയം മാർച്ച് പത്തിനുള്ളിൽ ശമ്പളം നൽകാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാല് നിക്ഷേപ സ്ഥാപനങ്ങൾ വൈരാഗ്യബുദ്ധിയോടെ നടത്തുന്ന നീക്കങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ബൈജു ആരോപിക്കുന്നു.