app

കൊച്ചി: കേന്ദ്ര സർക്കാരിന്റെ ഇടപെടലും ഉപഭോക്താക്കളുടെ സമ്മർദ്ദവും കണക്കിലെടുത്ത് മുൻനിര ഡിജിറ്റൽ ആപ്ളിക്കേഷനുകളായ(ആപ്പ്) ശാദിഡോട്ട്കോം, നൗക്കരി തുടങ്ങിയ വിവിധ പ്ളാറ്റ്‌ഫോമുകൾ ഗൂഗിൾ വീണ്ടും പ്ളേസ്റ്റോറിൽ ലഭ്യമാക്കി. പേയ്മെന്റ് നിബന്ധനകൾ പാലിക്കാത്തതിനാൽ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പ്രമുഖ ആപ്പുകളെ ഗൂഗിൾ പ്ളേസ്‌റ്റോറിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്ത്യയിലെ ഇൻഫോഎഡ്ജിന്റെ നൗക്കരി, 99ഏക്കേർസ്, ശാദി തുടങ്ങിയ നിരവധി ആപ്പുകളാണ് നടപടി നേരിട്ടത്.

അതേസമയം ഗൂഗിളും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുമായുള്ള തർക്കത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. വിവിധ ആപ്പുകളെ മുന്നറിയിപ്പുകളില്ലാതെ പ്ളേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.